രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വ്യാജ പ്രചരണം; രാജ്യവര്‍ധന്‍ റാത്തോറിനെതിരെ കേസ്

ന്യൂദല്‍ഹി: രാഹുൽ ഗാന്ധിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് മുൻ മന്ത്രി രാജ്യവർധൻ റാത്തോറിനെതിരെ കേസെടുത്തു. റാത്തോറിനെതിരെ ഛത്തീസ്ഗഡ് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റാത്തോറിനെ കൂടാതെ മറ്റ് നാല് പേർക്കെതിരെയും ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.

വയനാട് ബഫർ സോൺ വിഷയത്തിൽ എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തത്. സംഭവത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധി പ്രതികളെ ‘കുട്ടികൾ’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഉദയ്പൂർ വധക്കേസിലെ പ്രതികളെക്കുറിച്ചാണെന്ന് ഒരു ചാനൽ റിപ്പോർട്ട് ചെയ്തു. ഇത് പിന്നീട് വലിയ വിവാദമായി മാറി.

Read Previous

പ്രതിപക്ഷ സ്ഥാനം എന്‍സിപിയ്ക്ക്, പ്രതിപക്ഷ നേതാവായി അജിത് പവാര്‍

Read Next

കോടികളുടെ ജിഎസ്‌ടി നഷ്ടപരിഹാരം ഇനി കിട്ടില്ല; കേരളവും കുടുങ്ങി