ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തൊഴിൽ തേടി കേരളത്തിലെത്തുന്നവരുടെ എണ്ണം കൂടുന്നു. മിക്ക സമയത്തും, നഗരങ്ങളിൽ ജോലിക്ക് വരുന്ന ആളുകൾ എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ മാത്രമാണ് വിലാസം പരിശോധിക്കുന്നത് തന്നെ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഇവർ നൽകിയ തിരിച്ചറിയൽ രേഖ വ്യാജമാണെന്ന് പൊലീസും മറ്റുള്ളവരും അറിയുന്നത്.
വ്യാജ പാസ്പോർട്ടുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ, ബാങ്ക് രേഖകൾ എന്നിവ നിർമ്മിക്കുന്ന സംഘങ്ങളിൽ ഭൂരിഭാഗവും പശ്ചിമ ബംഗാളും ആന്ധ്രാപ്രദേശും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ബംഗ്ലാദേശിൽ നിന്ന് ആളുകൾക്ക് ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തി നല്‍കി നെടുമ്പാശ്ശേരി, മംഗലാപുരം വിമാനത്താവളങ്ങൾ വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി വിടുന്ന സംഘങ്ങളുമുണ്ട്.