വ്യാജ കറൻസിയുമായി മരുന്ന് വാങ്ങാനെത്തി കുടുങ്ങി

പടന്ന: പടന്നയിലെ മെഡിക്കൽ സ്റ്റോറിൽ വ്യാജ നോട്ടുമായെത്തി മരുന്ന് വാങ്ങാൻ ശ്രമിച്ച യുവാവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരമാണ് പടന്ന തെക്കേപ്പുറത്തെ മെഡിക്കൽ സ്റ്റോറിൽ ചുമയ്ക്ക് മരുന്ന് വാങ്ങാനെന്ന വ്യാജേന കാലിക്കടവ് ഏച്ചിക്കൊവ്വലിലെ ദാമോദരന്റെ മകൻ ദിജിൽലാൽ 22, എത്തിയത്. മരുന്ന് വാങ്ങി പകരം 500 രൂപയുടെ ഫാൻസി നോട്ട് നൽകിയ യുവാവിനെ മെഡിക്കൽ ഷോപ്പുടമ തടഞ്ഞു നിർത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചന്തേര പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കൽ നിന്നും 500 രൂപയുടെ 27 ഫാൻസി നോട്ടുകൾ പോലീസ് പിടികൂടി. ഇന്ത്യൻ കറൻസിയുമായി സാമ്യം തോന്നുന്ന ഫാൻസി നോട്ടാണ് യുവാവ് മെഡിക്കൽ സ്റ്റോറിൽ മാറാൻ ശ്രമിച്ചത്.

Read Previous

ഗ്രേഡ് ഏഎസ്ഐ പ്രിൻസിപ്പൽ എസ്ഐയായി പോലീസ് സേനയിൽ മുറുമുറുപ്പ്

Read Next

വീട്ടിൽ ചാരായം വാറ്റാൻ സമ്മതിക്കാത്തതിന് ഭർത്താവ് ഭാര്യയെ മർദ്ദിച്ചു