മരിച്ചുവെന്ന് വ്യാജവാർത്ത; പ്രതികരണവുമായി മധു മോഹൻ

ചെന്നൈ: പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ. അടുത്ത സുഹൃത്ത് പറഞ്ഞാണ് തന്റെ മരണവാർത്ത പ്രചരിക്കുന്നത് അദ്ദേഹം അറിഞ്ഞത്.

“മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത പരന്നത്. മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തിയത് എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങളിലും ഇങ്ങനെയൊരു വാർത്ത വന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്. മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

Read Previous

കായൽ കയ്യേറി വീട് വെച്ചെന്ന പരാതിയിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ ഉത്തരവ്

Read Next

വിജിലൻസ് വാഹനം ദുരുപയോഗം ചെയ്യുന്നു