വ്യാജ പ്രചാരണത്തിനെതിരെ മുൻ നഗരസഭാ കൗൺസിലർ രംഗത്ത്

കാഞ്ഞങ്ങാട്: മുൻനഗരസഭാ കൗൺസിലർ പ്രദീപൻ മരക്കാപ്പിനെതിരെ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന പ്രദീപൻ വിവാഹാഘോഷങ്ങളിലും, മരണ വീടികളിലും ചെന്നതായുള്ള പ്രചാരണങ്ങൾക്കെതിരെയാണ് സിപിഎം പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നത്.

തനിക്കെതിരെയുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രദീപൻ മരക്കാപ്പ് ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

പനിയും, തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് നീലേശ്വരം താലൂക്കാശുപത്രിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പ്രദീപന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ പടന്നക്കാട്ടെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.

പ്രദീപൻ കോവിഡ് പരിശോധനയ്ക്ക് ശേഷം മരണ വീടുകളിൽ ചെല്ലുകയും പലർക്കും ഹസ്തദാനം നടത്തുകയും ചെയ്തെന്നാണ് ആക്ഷേപമുയർന്നത്. ഇതിൽ സത്യാവസ്ഥയില്ലെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

LatestDaily

Read Previous

ഷാനിലിന്റെ മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തു

Read Next

തൈക്കടപ്പുറം പീഡനം; ക്വിന്റൽ മുഹമ്മദ് ഒളിവിൽ കഴിഞ്ഞത് കാഞ്ഞങ്ങാട്, അഭിഭാഷകരുമായി ബന്ധപ്പെട്ടു