ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സർക്കാർ ഗവർണർ വ്യാജ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്ത് അവജ്ഞയോടെ തള്ളിക്കളയുന്നു. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ഇല്ലാത്ത അധികാരമാണ് ഗവർണർ പ്രയോഗിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ ഗവർണറും സർക്കാരും തമ്മിൽ പോര് ഉണ്ടെന്ന് തോന്നും. എന്നാൽ ഇതൊരു വ്യാജ ഏറ്റുമുട്ടലാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടൽ.
യൂണിവേഴ്സിറ്റി വിഷയമായാലും നിലവിലെ വിഷയമായാലും, അവരെല്ലാം ഒരുമിച്ചാണ്. വൈസ് ചാൻസലർമാരുടെ നിയമനം ശരിയാണെന്ന് സർക്കാരും ഗവർണറും ഒരുപോലെ സുപ്രീം കോടതിയിൽ വാദിച്ചു. എന്നിട്ട് അവർ ജനങ്ങളുടെ മുന്നിൽ വെച്ച് യുദ്ധം ചെയ്യുന്നതുപോലെ കാണിക്കുന്നു. സി.പി.എം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിക്കെതിരെയാണ് പ്രതിഷേധം. ഗവർണർക്കെതിരായ പ്രതിഷേധമെന്ന വ്യാജേനയാണിത്”. നിരവധി പ്രശ്നങ്ങളിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനാണ് ഈ വ്യാജ ഏറ്റുമുട്ടൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.