ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; യാത്ര റദ്ദാക്കി

പാട്‌ന: വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച രാത്രി പാറ്റ്ന വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 6എ2126 വിമാനം യാത്രക്കാരന്‍റെ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ലാൻഡ് ചെയ്യുകയായിരുന്നു.

യാത്രക്കാരെ വിമാനത്തിനുള്ളിൽ നിന്ന് ഉടൻ ഒഴിപ്പിച്ചതിന് ശേഷം അധികൃതരും ബോംബ് സ്ക്വാഡും വിമാനവും വിമാനത്താവളവും പരിശോധിച്ചു. യാത്രക്കാരനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതായി അധികൃതർ അറിയിച്ചു.

ഋഷി ചന്ദ് സിംഗാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ബോംബ് കൈവശമുണ്ടെന്ന് അവകാശപ്പെട്ടതോടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ യാത്രക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം.

Read Previous

‘മലയന്‍കുഞ്ഞ്’ ഇന്നു മുതല്‍ തിയ്യേറ്ററുകളിൽ

Read Next

200 മീറ്ററില്‍ ഷെരിക്ക ജാക്സണിന് സ്വര്‍ണം; നേട്ടം മികച്ച സമയത്തിനുള്ളിൽ