ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ജാർഖണ്ഡ്: റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിനെ തുടർന്ന് എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോൺ കോൾ വ്യാജമാണെന്നും റാഞ്ചി എയർപോർട്ട് ഡയറക്ടർ കെഎൽ അഗർവാൾ പറഞ്ഞു.

ബോംബ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബിർസ മുണ്ട എയർപോർട്ട് അതോറിറ്റിക്ക് ജാർഖണ്ഡിന് പുറത്ത് നിന്നാണ് ഫോൺ കോൾ ലഭിച്ചത്. വിമാനത്താവളത്തിനുള്ളിൽ നാല് പേർ ഒപ്പമുണ്ടായിരുന്നതായി അജ്ഞാതനായ ഒരാൾ പറഞ്ഞു. “അവന്‍റെ കയ്യിൽ ഒരു ബാഗ് ഉണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, വിമാനത്താവളം പൊളിക്കും,” എന്നായിരുന്നു സന്ദേശം. വിളിച്ചയാൾ തന്‍റെ പേര് റിതേഷ് എന്നാണെന്നും നളന്ദ നിവാസിയാണെന്നും പറഞ്ഞതായാണ് റിപ്പോർട്ട്.

ഇതാദ്യമായല്ല വിമാനത്താവളത്തിൽ ബോംബ് ഭീഷണി പടരുന്നത്. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മൂന്ന് വർഷം മുമ്പും വിമാനത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണി ഉയർന്നിരുന്നു. എന്നാൽ, അത് പ്രചരിപ്പിച്ചത് ഒരു യാത്രക്കാരനാണെന്ന് പിന്നീട് കണ്ടെത്തി.

K editor

Read Previous

ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി

Read Next

ലോക ചെസ് ഒളിമ്പ്യാഡില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറി