ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കരിപ്പൂർ വിമാനത്താവള റൺവേയിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന കാര്യം ആദ്യം പറന്നിറങ്ങിയ എയർ ഇന്ത്യാവിമാനത്തിന്റെ പൈലറ്റ് ട്രാഫിക് കൺട്രോൾ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത സംഭവം സത്യമാണെങ്കിൽ, ദുബായ്- കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ്സ് ബോയിംഗ് വിമാനത്തിന് ഈ റൺവേയിലിറങ്ങാൻ അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് തിരുവനന്തപുരം സ്വദേശിയായ മലയാളി പൈലറ്റ് ഫൈസൽ വാഹിദ് വെളിപ്പെടുത്തി.
? അപകടത്തിൽപ്പെട്ട 737 ബോയിംഗ് വിമാനം ലാന്റ് ചെയ്തതിന് 28 മിനുറ്റുകൾ മുമ്പാണ് മുംബൈയിൽ നിന്നുള്ള യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ ഇറങ്ങിയത്. ഈ വിമാനത്തിന്റെ പൈലറ്റാണ് റൺവെയിൽ നല്ല വെള്ളക്കെട്ടുണ്ടെന്ന് എയർകൺട്രോളർക്ക് റേഡിയോ വഴി അപകട സൂചന നൽകിയത്. ഇതേക്കുറിച്ച് എന്താണഭിപ്രായം -?
∙ താങ്കൾ വെളിപ്പെടുത്തിയത് പുതിയൊരു അറിവാണ്. അങ്ങിനെയൊരു വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ ദുബായ് കോഴിക്കോട് വിമാനം ഒരിക്കരും കരിപ്പൂർ റൺവേയിൽ ഇറക്കാൻ പാടില്ലായിരുന്നു.
? അത്തരം ഘട്ടങ്ങളിൽ ലാൻഡിംഗ് കാത്തു പറന്നുവന്ന വിമാനത്തെ എയർ കൺട്രോളർ നിയന്ത്രിക്കേണ്ടത് എങ്ങിനെയാണ്.
∙ റൺവേ സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടാൽ ഉടൻ ആകാശത്തുള്ള വിമാനത്തെ തൊട്ടടുത്തുള്ള കണ്ണൂർ, നെടുമ്പാശ്ശേരി, ആവശ്യമായാൽ ബംഗ്ലൂരു വിമാനത്താവളത്തിലേക്കെങ്കിലും എളുപ്പത്തിൽ തിരിച്ചുവിടാൻ എയർ ട്രാഫിക് കൺട്രോൾ അധികൃതർക്ക് സാധിക്കും.
? കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് താങ്കളുടെ നിരീക്ഷണം.
∙ റൺവേയിലെ വെള്ളക്കെട്ട് അറിയാതെപോയ ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ കനത്ത മഴയത്തും കാറ്റിലും വിമാനം ഇറക്കിയത് തന്നെ വലിയ ധൈര്യമെന്ന് പറയണം.
അങ്ങിനെ റൺവേയിൽ ഇറക്കിയ വിമാനം ഗ്രൗണ്ടിൽ പതുക്കെ ഒടിയാലും കാറ്റുപിടിച്ചാൽ പായക്കപ്പൽ പോലെ ആവശ്യത്തിലധികം മുന്നോട്ടുപോകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വിമാനം മുന്നോട്ടുപോകുമ്പോൾ നോസിൽ വീൽ വെള്ളക്കെട്ടിൽ കയറുകയും വിമാനം തെന്നി മുന്നോട്ട് കുതിച്ചതാകാനാണ് സാധ്യത.
? റൺവേയിൽ തൊടുന്നതിനു മുമ്പ് വെള്ളക്കെട്ടും കനത്തമഴയും കാറ്റും ശ്രദ്ധയിൽപ്പെട്ടാൽ ” ഗോ എയറൗണ്ട് ” നിർദ്ദേശം നൽകി ഞൊടിയിടയിൽ വിമാനത്തെ ആകാശത്തേക്കുയർത്താൻ കഴിയുമായിരുന്നില്ലേ…?
∙ താങ്കൾ പറഞ്ഞതുപോലെ ഗോ എയറൗണ്ട് കമൻഡ് നൽകി വിമാനം ആകാശത്തേക്കുയർത്തണമെങ്കിൽ റൺവേയിലുടെ അൽപ്പദൂരം കൂടി മുന്നോട്ട് ഓടി വേഗത വർദ്ധിപ്പിക്കാനുള്ള സമയം ലഭിക്കണം.
കരിപ്പൂരിൽ ഇതുരണ്ടും സംഭവിച്ചിരിക്കാം. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനത്തിന്റെ വേഗത വർദ്ധിപ്പിക്കാനും ഗോ എറൗണ്ട് ബട്ടൺ വഴി വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യാനും കഴിയാതെ വന്നതായിരിക്കണം. വിമാനം റൺവേക്ക് പുറത്തേക്ക് മൂക്കുകുത്തിവീഴാൻ ഇടയാക്കിയത്.
മുംബൈയിൽ 30 വർഷം മുമ്പ് വ്യോമയാന ലോബികളുടെ വെടിയേറ്റു മരിച്ച ഈസ്റ്റ് വെസ്റ്റ് എയർ ലൈൻസിന്റെ എം.ഡിയും, പൈലറ്റുമായിരുന്ന അബ്ദുൾ വാഹിദിന്റെ ഇളയ സഹോദരനാണ് ഫൈസൽ വാഹിദ്.