ഫഹദിന്റെ ‘മലയൻ കുഞ്ഞ്’ ജൂലൈ 22ന് റിലീസ് ചെയ്യും

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ‘മലയൻ കുഞ്ഞ്’ ജൂലൈ 22ന് തിയേറ്ററുകളിലെത്തും. ഫാസിൽ നിർമ്മിക്കുന്ന ചിത്രം നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാനാണ്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ഒ.ടി.ടി റിലീസിന് തീരുമാനിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്‍റെ അരങ്ങേറ്റം. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരു സിനിമയ്ക്കായി വീണ്ടും ഒരുമിക്കുന്നു. സുഷിൻ ശ്യാം ആണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.

Read Previous

എയർ ആംബുലൻസ് നൽകിയില്ല; ലക്ഷദ്വീപിൽ ഒരാൾ കൂടി മരിച്ചു

Read Next

ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടറോടിച്ചെന്ന് സജി ചെറിയാനെതിരെ അഭിഭാഷകന്റെ പരാതി