ഫഹദ് ഇനി കന്നഡയിലും; ബഗീരയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു

മലയാളത്തിലെ പുതുതലമുറ നടന്മാരിൽ രാജ്യമെമ്പാടും അറിയപ്പെടുന്ന താരമാണ് ഫഹദ് ഫാസിൽ. തെലുങ്ക് ചിത്രം പുഷ്പ, തമിഴ് ചിത്രം വിക്രം എന്നിവയുടെ റിലീസിന് മുമ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ഒടിടി മലയാളം ചിത്രങ്ങളിലൂടെ അദ്ദേഹം ആരാധകരെ നേടിയിരുന്നു. എന്നാൽ പുഷ്പയുടെയും വിക്രത്തിന്റെയും വൻ വിജയത്തോടെ ആ ജനപ്രീതി വർദ്ധിച്ചു. തെലുങ്കിനും തമിഴിനും ശേഷം ഫഹദ് ഫാസിൽ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ തിരക്കഥയിൽ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഹോംബാലെ ഫിലിംസിന്‍റെ മലയാള ചിത്രമായ ധൂമത്തിലും ഫഹദ് തന്നെയാണ് നായകൻ.

Read Previous

ഭാരത് ജോഡോ; രാഹുലിനൊപ്പം പങ്കുചേർന്ന് മെഹബൂബ മുഫ്തിയും

Read Next

മധ്യപ്രദേശിലെ യുദ്ധവിമാനാപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന