ഫഹദ് ഫാസിലും ദീലീഷ് പോത്തനും ഒന്നിക്കുന്ന ‘തങ്കം’; ചിത്രീകരണം പൂർത്തിയായി

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ഒന്നിക്കുന്ന ചിത്രമായ ‘തങ്കം’ ചിത്രീകരണം പൂർത്തിയായി. ഇക്കാര്യം ഫഹദ് ഫാസിൽ ആരാധകരെ അറിയിച്ചിട്ടുണ്ട്.

നവാഗതനായ ഷഹീദ് അറാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോയും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്യാം പുഷ്കരൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദ്, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും. ബിജിബാൽ ആണ് സംഗീത സംവിധായകൻ. തീവണ്ടി, കൽക്കി എന്നിവയുടെ ക്യാമറ നിർവഹിച്ച ഗൗതം ശങ്കറാണ് ക്യാമറാമാൻ.

Read Previous

സുരക്ഷാ നടപടികൾ സ്വീകരിച്ചു; വാവ സുരേഷിനെ അഭിനന്ദിച്ച് വാസവൻ

Read Next

കാജല്‍ അഗര്‍വാളിന്റെ ടോപ് ലെസ് ചിത്രം; വിശദീകരണവുമായി മാസിക