മന്ത്രിസഭാ രൂപീകരണത്തെ ന്യായീകരിച്ച് ഫഡ്‌നാവിസ്

മുംബൈ: 41 ദിവസത്തിന് ശേഷം നടന്ന മന്ത്രിസഭാ വിപുലീകരണത്തിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിൽ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. അടുത്ത മന്ത്രിസഭാ വിപുലീകരണത്തിൽ തീർച്ചയായും സ്ത്രീകൾ ഉണ്ടാകുമെന്നും ഫഡ്നാവിസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിൻഡെ മന്ത്രിസഭയുടെ വിപുലീകരണം നടത്തിയത്. ആകെ 18 എം.എൽ.എമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒൻപത് പേർ ശിവസേനയിൽ നിന്നുള്ള വിമതരും ബാക്കി ഒൻപത് പേർ ബിജെപിയിൽ നിന്നുള്ളവരുമാണ്. എന്നാൽ ഇവർക്കിടയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തത് പ്രതിപക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Read Previous

ലാൻഡിംഗിനിടെ വിമാനം പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് നാല് പൈലറ്റുമാരെ എയർവേയ്സ് പിരിച്ചുവിട്ടു

Read Next

ബിഹാറില്‍ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; തേജസ്വി ഉപമുഖ്യമന്ത്രി