ഫേസ്ബുക്കിൽ നഗ്നചിത്രം : മലപ്പുറം സ്വദേശി റിമാന്റിൽ

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ഫോട്ടോ ഫേസ് ബുക്കിൽ പ്രചരിപ്പിച്ച സംഭവത്തിൽ ബേഡകം പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശിയെ കോടതി റിമാന്റ് ചെയ്തു.

ബേഡകം പോലീസ്   പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ നഗ്ന ചിത്രം ഫേസ് ബുക്ക് വഴി  പ്രചരിപ്പിച്ച മലപ്പുറം  വാഴക്കോട് ചെറുവായൂർ മാട്ടു പുറത്ത് വീട്ടിൽ എം. രാധാകൃഷ്ണന്റെ മകൻ അനുകൃഷ്ണൻ എന്ന കിച്ചുവിനെതിരെയാണ് 23 പെൺകുട്ടി ബേഡകം പോലീസിൽ പരാതി കൊടുത്തത്.

പെൺകുട്ടിയുടെ ചിത്രം മോർഫിങ്ങ് നടത്തിയാണ് അനുകൃഷ്ണൻ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചത്. സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസാണ് കഴിഞ്ഞ ദിവസം പ്രതിയെ മലപ്പുറത്തെത്തി അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് ബേഡകം പോലീസ് കേസെടുത്തത്.

മലപ്പുറം സ്വദേശിയായ യുവാവും  ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയും 2 വർഷം മുമ്പാണ് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടത്. പരിചയ ബന്ധം വളർന്നതോടെ പെൺകുട്ടി യുവാവിന് സ്വന്തം ചിത്രങ്ങൾ കൈമാറിയിരുന്നു.

പരിചയ ബന്ധം  അതിരുവിട്ടതോടെ യുവാവ് പെൺകുട്ടിയെ ഫേസ് ബുക്ക് സന്ദേശങ്ങൾ വഴി നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ പെൺകുട്ടി യുവാവിനെ ഫേസ് ബുക്കിൽ ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതനായാണ് മലപ്പുറം യുവാവ് പെൺകുട്ടിയുടെ മോർഫ് ചെയ്ത നഗ്ന ചിത്രം ഫേസ് ബുക്കിൽ പ്രചരിപ്പിച്ചത്. ഒാട്ടോമൊബൈൽ എഞ്ചീനീയറിങ്ങിൽ ഡിപ്ലോമയുള്ള പ്രതി തൊഴിൽ രഹിതനാണ്.

LatestDaily

Read Previous

ലാല കബീർ പോലീസ് കസ്റ്റഡിയിൽ : ഹണിട്രാപ്പ് സുന്ദരികൾ കാഞ്ഞങ്ങാട്ടെയും, പടന്നക്കാട്ടെയും യുവതികൾ

Read Next

ഫാഷന്‍ ഗോള്‍ഡ്: പയ്യന്നൂരില്‍ വീണ്ടും കേസ്സുകൾ