കുഞ്ഞാലിക്കുട്ടിക്കെതിരെ ഫേസ്ബുക്ക് സിപിഎം ബ്രാഞ്ച് സിക്രട്ടറിയുടെ പേരിൽ കേസ്സ്

കാഞ്ഞങ്ങാട്: മുസ്്ലീം ലീഗ് ദേശീയ സിക്രട്ടറിയും പാർലമെന്റംഗവുമായ പി.കെ. കുഞ്ഞാലികുട്ടിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഎം ബ്രാഞ്ച് സിക്രട്ടറിക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

സിപിഎം കൊളവയൽ ബ്രാഞ്ച് സിക്രട്ടറിയും, സഹകരണ ബാങ്ക് ജീവനക്കാരനുമായ മധു കൊളവയലിനെതിരെയാണ് കേസ്. മുസ്്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് വസീം പടന്നക്കാടിന്റെ പരാതിയിലാണ് എഫ്ഐആർ.

2020 സെപ്തംബർ 18-ന് സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ, നാട്ടിൽ സംഘർഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കുഞ്ഞാലിക്കുട്ടിക്കെതിരെ മോശം പരാമർശം നടത്തിയതായാണ് പരാതി.

ബിജെപിയല്ല ശത്രു സിപിഎം ആണെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനെതിരെയുള്ള  ട്രോളാണ് ഫേസ്ബുക്കിലിട്ടതെന്ന് മധു കൊളവയൽ വ്യക്തമാക്കി. 

യോഗിയുടെ ഉടലിൽ കുഞ്ഞാലികുട്ടിയുടെ  മുഖം ചാർത്തിയാണ് ട്രോൾ പോസ്റ്റ് ചെയ്തത്. 

കുഞ്ഞാലിക്കുട്ടിയുടെ ബിജെപി അനുകൂല പോസ്റ്റിനെതിരെയുള്ള പ്രതിഷേധം തന്നെയാണ് പോസ്റ്റ് എന്ന് മധു കൊളവയൽ തുറന്നു പറഞ്ഞു.

Read Previous

ഫാഷൻ ഗോൾഡ് കള്ളപ്പണം വെളുപ്പിച്ചു

Read Next

യൂത്ത് കോൺഗ്രസ്സ് സിപിഐ ഓഫീസ് തകർത്തു