ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തീവ്രഹിന്ദുത്വം കേരളത്തിൽ ഗുണം ചെയ്യില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ കൂടി ഏകീകരിച്ചാൽ മാത്രമേ സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയൂ എന്നാണ് ക്യാമ്പിൽ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ പറയുന്നത്. കേരള ഘടകത്തിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി രംഗത്തെത്തി.
ക്യാമ്പിന്‍റെ രണ്ടാം ദിവസം എം.ടി രമേശ് അവതരിപ്പിച്ച പ്രബന്ധത്തിലും മൂന്നാം ദിവസം കെ.സുരേന്ദ്രൻ അവതരിപ്പിച്ച പ്രബന്ധത്തിലും സമാനമായ ആശയങ്ങൾ പങ്കുവെച്ചിരുന്നു. തീവ്രഹിന്ദുത്വത്തിന് ഭൂരിപക്ഷ സമുദായത്തിൽ പോലും ദോഷം ചെയ്യാൻ കഴിയും. ഉത്തരേന്ത്യൻ രീതിയിലുള്ള ആക്ഷൻ പ്ലാൻ കേരളത്തിന് ആവശ്യമില്ല. ഭൂരിപക്ഷ വോട്ടിനൊപ്പം ന്യൂനപക്ഷ വോട്ടുകളും സമാഹരിക്കാൻ കഴിയണം.
50% ഭൂരിപക്ഷ വോട്ടുകളും 5% ഇതര സമുദായ വോട്ടുകളും ഏകീകരിക്കപ്പെട്ടാൽ അത് കേരളത്തിൽ നിർണ്ണായക സാന്നിധ്യമാകും. ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ നവോത്ഥാന നായകരുടെ പാരമ്പര്യം ഏറ്റെടുക്കണം. കേരളത്തിന്‍റെ നവോത്ഥാനം പൂർണ്ണമായും ഭാരതീയ ആദർശങ്ങളിൽ അധിഷ്ഠിതമാണെന്നും അതിന്‍റെ പാരമ്പര്യം പിന്തുടരണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.