ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഡൽഹി ഉൾപ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെയും മയക്ക് മരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ഡൽഹിക്ക് പുറമെ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് സൂചന. മയക്കുമരുന്ന് സംഘങ്ങളുമായും തീവ്രവാദികളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്.
നേരത്തെ ഒക്ടോബർ 14ന് ഡ്രോൺ വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് എൻഐഎ പറയുന്നത്.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 191 ഡ്രോണുകളാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്നത്. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന.