ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉത്തർപ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ എക്സ്പ്രസ് വേ തകർന്നു. ഉദ്ഘാടനം ചെയ്ത് നാലു ദിവസത്തിന് ശേഷമാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. ജൂലൈ 16ന് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയ്ക്ക് 8,000 കോടി രൂപയാണ് ചെലവ്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഇത് തകർന്നു. എക്സ്പ്രസ് വേയിലെ വിവിധ സ്ഥലങ്ങളിൽ ടാർ ഒലിച്ചുപോയി. ഈ പ്രദേശങ്ങളിൽ കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങളും ഉണ്ടായി. ഇന്നലെ രാത്രിയാണ് രണ്ട് കാറുകളും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടത്. ചിരിയ, അജിത്ത്മൽ എന്നിവിടങ്ങളിലാണ് റോഡ് പ്രധാനമായും തകർന്നത്. റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.