എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം; പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്യുന്നത്.

സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല. സൈബർ സെല്ലിന് കൈമാറിയ വീഡിയോ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാക്കി പുനഃപരിശോധിക്കാനാണ് തീരുമാനം.

കുന്നുകുഴിയിലെ ചില വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ആക്രമണം ഒരു മിനിറ്റും 32 സെക്കൻഡും ആണ് നീണ്ടുനിന്നത്. ആക്രമണത്തിന് ശേഷം 10 സെക്കൻഡ് സ്ഫോടക വസ്തുക്കൾ എറിഞ്ഞ മതിലിന് എതിർവശത്ത് നിന്ന ശേഷമാണ് പ്രതികൾ മടങ്ങിയത്.

K editor

Read Previous

‘മിഷന്‍ ദക്ഷിണേന്ത്യ 2024’; ദക്ഷിണേന്ത്യയും പിടിച്ചെടുക്കാൻ ബി.ജെ.പി.

Read Next

പ്രത്യേക ‘ഭൂമി ബാങ്കുകൾ’ വരുന്നു; വനഭൂമി ഒഴിവാക്കലിന് പകരം വച്ചുപിടിപ്പിക്കൽ