ഒമാനിൽ വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍

മസ്‌കറ്റ്: ഒമാനിൽ വൻ മദ്യ ശേഖരവുമായി വിദേശ പൗരൻ പിടിയിൽ. റോയൽ ഒമാൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ് വൻ മദ്യ ശേഖരവുമായി എത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഏഷ്യക്കാരനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് ലക്ഷ്യമിട്ടാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായ യുവാവിനെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

അതേസമയം, കുവൈറ്റിൽ മദ്യ ഫാക്ടറി നടത്തിയിരുന്ന പ്രവാസിയെ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനാണ് പിടിയിലായത്. അഹ്മദി ഗവർണറേറ്റിൽ നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തന്‍റെ അപ്പാർട്ട്മെന്‍റിൽ വിദേശ നിർമിത മദ്യക്കുപ്പികളിൽ പ്രാദേശികമായി നിർമ്മിച്ച മദ്യം നിറച്ചാണ് ഇയാൾ മദ്യ ഫാക്ടറി നടത്തിയിരുന്നത്. അറസ്റ്റിലായ പ്രവാസിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

K editor

Read Previous

‘മഹാത്മാഗാന്ധിക്ക് ശേഷം ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞത് മോദിക്ക് മാത്രം’

Read Next

‘ജോണി ആന്റണി മലയാള സിനിമയിലെ മഹേന്ദ്രസിങ് ധോണി’