ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബറോസിന്റെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 20ഓളം ഭാഷകളിലാകും പ്രദർശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ചൈനീസ്, പോർച്ചുഗീസ് ഉൾപ്പെടെ 20 ഭാഷകളിൽ ചിത്രം വിവർത്തനം ചെയ്യുകയോ സബ്ടൈറ്റിൽ നൽകുകയോ ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.
ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറു വർഷമായി നിധി കാത്തുസൂക്ഷിക്കുന്ന ബറോസ് അതിന്റെ യഥാർത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിൽ വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.