ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കടലിൽ ഒരു ആഡംബര യാത്ര നടത്താൻ ആഗ്രഹമുണ്ടോ? അതിനുള്ള അവസരം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ലക്ഷ്വറി ക്രൂയിസ് കപ്പൽ ‘നെഫെർറ്റിറ്റി’യിലാണ് ഉല്ലാസ യാത്രക്ക് അവസരമൊരുങ്ങുന്നത്.
48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്ന് നിലകളുമുള്ള യാത്രാ കപ്പലാണ് നെഫെർറ്റിറ്റി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് ‘നെഫെർറ്റിറ്റി’ പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ എന്നിവ നെഫെർറ്റിറ്റിയിലുണ്ട്.
കെ.എസ്.ആർ.ടി.സി വഴി ബുക്ക് ചെയ്യുമ്പോൾ അഞ്ച് മണിക്കൂറിണ് കടലിൽ ചെലവഴിക്കാൻ കഴിയുക. അല്ലാതെ ബുക്ക് ചെയ്യുമ്പോൾ നാല് മണിക്കൂർ ആയിരിക്കും. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഐ.എൻ.സിയും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര സെപ്റ്റംബർ 19, 20, 21, 23, 25, 28 തീയതികളിൽ വിവിധ യൂണിറ്റുകളിൽ നിന്ന് ആരംഭിക്കും. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേർക്കാണ് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുക.