വൈറലായി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ആവേശകരമായ ‘വള്ളം കളി’

കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ‘വള്ളംകളി’. എറണാകുളം സൗത്ത് ഡിപ്പോയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

എറണാകുളം സൗത്ത് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ബിനിൽ ആന്‍റണി, അന്വേഷണ വിഭാഗം ഉദ്യോഗസ്ഥരായ എൽദോ, സന്തോഷ് എന്നിവരെയാണ് വീഡിയോയിൽ കാണുന്നത്. മുട്ടോളം വെള്ളം നിറഞ്ഞ ഓഫീസിലെ മേശയുടെ മുകളിൽ കയറിയിരുന്നാണ് മൂവരും വഞ്ചിതുഴയൽ അനുകരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഷൈജു ദാമോദരന്റെ കമന്ററിയും ഉൾപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.

കഴിഞ്ഞ ദിവസം മുതൽ പെയ്ത കനത്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സർവീസുകൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. സാധാരണ മഴ പെയ്താൽ തന്നെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും കെ.എസ്.ആർ.ടി.സി ഡിപ്പോകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Read Previous

‘ലഹരി ഉപയോഗവും വിതരണവും തടയുന്നതിന് കർശന നടപടി സ്വീകരിക്കും’

Read Next

ലിതാരയുടെ അമ്മയ്ക്ക് ഭീഷണി; കേസിൽ നിന്ന് പിന്മാറാൻ സമ്മർദം