ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസർകോട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്ത ആറങ്ങാടി സ്വദേശി നാസറാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകിയത്. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരോധിത പുകയില ഉത്പന്നങ്ങളുമായി നാസറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുമ്പള എക്സൈസ് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസറാണ് തനിക്ക് പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞു. കുമ്പള എക്സൈസ് പിടിച്ചെടുത്ത് ഓഫീസിൽ സൂക്ഷിച്ച പുകയില ഉൽപ്പന്നങ്ങൾ ആണ് ഉദ്യോഗസ്ഥൻ നൽകിയതെന്നും പ്രതി വെളിപ്പെടുത്തി.
ലഹരിക്കെതിരേ പൊലീസും എക്സൈസ് വകുപ്പും കർശന നടപടി സ്വീകരിക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരായ ആരോപണം. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അതീവ ഗൗരവത്തോടെയാണ് നടക്കുന്നത്. അന്വേഷണം വഴിതെറ്റിക്കാനുള്ള പ്രതിയുടെ ശ്രമമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.