ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘പരീക്ഷാ പേ ചർച്ച’യുടെ ആറാം പതിപ്പിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർക്കിന്‍റെ പേരിൽ കുട്ടികൾക്കുമേൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്നും അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
കുട്ടികളുടെ മേൽ സമ്മർദ്ദം ചെലുത്തരുതെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ കഴിവുകളെ വിലകുറച്ച് കാണരുത്. കുടുംബാംഗങ്ങൾക്ക് വളരെയധികം പ്രതീക്ഷകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ അന്തസ്സിൻ്റെ പേരിൽ പ്രതീക്ഷകൾ വയ്ക്കുകയാണെങ്കിൽ, അത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയ്ക്കിടെ അദ്ദേഹം ഫോക്കസിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടി. ക്രിക്കറ്റിലെന്നപോലെ, ഒരു ബാറ്റ്സ്മാൻ തന്‍റെ നേരെ വരുന്ന പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കാണികളുടെ ആഹ്ളാദം അവഗണിച്ച് ബൗണ്ടറികളും സിക്സറുകളും അടിക്കുകയും ചെയ്യുന്നതുപോലെ, വിദ്യാർത്ഥികൾ അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സമ്മർദ്ദത്തിൽ വീഴരുതെന്നും അദ്ദേഹം ആവർത്തിച്ചു.