ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: പിറവം മുൻ എംഎൽഎ എം ജെ ജേക്കബ് മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും താരമായി. സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത രണ്ട് ഇനങ്ങളിൽ 81 ക്കാരനായ എം.ജെ ജേക്കബ് വെങ്കലം നേടി.
കഴിഞ്ഞ വർഷം അദ്ദേഹം മൂന്ന് സ്വർണം നേടിയിരുന്നു. 1963-ൽ അക്കാലത്തെ കേരളത്തിലെ ഏക സർവ്വകലാശാലയായിരുന്ന കേരള സർവകലാശാലയുടെ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു ഇദ്ദേഹം. അന്ന് 400 മീറ്റർ ഹർഡിൽസിൽ വിജയിച്ചു.
ഏഷ്യ, ചൈന, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നടന്ന മാസ്റ്റേഴ്സ് ഏഷ്യൻ മീറ്റിലും ഓസ്ട്രേലിയ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നടന്ന ലോക ഗെയിംസിലും സ്വർണം നേടിയിട്ടുണ്ട്.