മുൻ എംപിയുടെ പാതിരാ കമന്റ് പാർട്ടി അണികളിൽ ചൂടൻ ചർച്ച

നീലേശ്വരം: പാർട്ടി നടപടിക്ക് വിധേയയായ കരിന്തളം യുവ ഭർതൃമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ദ്വയാർത്ഥത്തിൽ കമന്റിട്ട മുൻ എംപി, പി. കരുണാകരന്റെ ചെയ്തി പാർട്ടി അണികളിൽ ചൂടൻ ചർച്ചയായി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ മുൻ അധ്യക്ഷ കരിന്തളത്തെ എം. വിധുബാല ജൂൺ 23–ന് രാത്രി 11 മണിക്ക് സ്വന്തം ഫേസ്ബുക്ക് പേജിലിട്ട “ഇന്ന് പുലർച്ചെ 5–30 നാണ് ബ്രസീൽ–കൊളംബിയ ഫുട്ബോൾ കളി” എന്ന പോസ്റ്റിന് 5–30 ന് എഴുന്നേൽക്കാൻ പ്രയാസം, ” കളി കണ്ട് പറഞ്ഞാൽ മതിയെന്ന” കമന്റിട്ട മുൻ എംപിക്കെതിരെ പാർട്ടിയിൽ പ്രതിഷേധം കടുത്തു.

നേരത്തെയുണ്ടായ ഒരു ഫോൺ കോൾ സംഭാഴണത്തിന്റെ പേരിൽ ആറുമാസക്കാലത്തേക്ക് പാർട്ടി മാറ്റി നിർത്തിയ എം. വിധുബാലയുടെ പോസ്റ്റിനോട് കമന്റായാലും ലൈക്കായാലും ഒരു തരത്തിലും പി. കരുണാകരൻ പ്രതികരിക്കേണ്ടിയിരുന്നില്ല എന്നാണ് പാർട്ടിയിൽ ഇതിനകം പടർന്നുപിടിച്ച ചർച്ചയും അഭിപ്രായവും. പി. കരുണാകരൻ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണ്. മൂന്ന് തവണ കാസർകോടിനെ ലോക്സഭയിൽ പ്രതിനിധീകരിച്ച പാർട്ടി നേതാവാണ്.

പാർട്ടി നടപടിക്ക് വിധേയയായി പുറത്തു നിൽക്കുന്ന യുവ ഭർതൃമതിയുടെ പാതിരാപോസ്റ്റിന് അഞ്ചുമിനുറ്റുകൾക്കകം, അതും രാത്രി 11–05 മണിക്ക് കമന്റിട്ട മുൻ എംപിയുടെ മാനസിക നിലയാണ് പാർട്ടി അണികൾ ചർച്ച ചെയ്യുന്നത്. കാസർകോട് ജില്ലയിൽ നിന്നുള്ള പാർട്ടിയുടെ ഏക കേന്ദ്ര കമ്മിറ്റി അംഗമായ പി. കരുണാകരൻ ഏകെജിയുടെ മകൾ ലൈലയുടെ ഭർത്താവാണ്. ഇത്തരമൊരു നേതാവിന് സമൂഹത്തോടുള്ള ബാധ്യത ഏറെ വലുതാണെന്ന് പാർട്ടി അണികൾ തുറന്ന് സമ്മതിക്കുന്നു. മുൻ കായിക താരം കൂടിയായ ബാവിക്കര വിധുബാലയെ ഈ വിഷയത്തിൽ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. സമൂഹ മാധ്യമത്തിൽ രാത്രിയായാലും ബ്രസീൽ 5–0 ന് ജയിക്കുമെന്ന് വിധുബാല പോസ്റ്റിട്ടത് ഫുട്ബോളിനോടുള്ള കടുത്ത പ്രണയം മൂലമാണ്.

Read Previous

ഔഫ് പ്രതികളുടെ ജാമ്യം സുന്നി വിഭാഗത്തിലും പ്രതിഷേധം

Read Next

യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെക്കുറിച്ച് സൂചന