സാന്ത്വന സ്പർശം അദാലത്തിൽ പരാതിക്കാരനായി മുൻ എംഎൽഏയും

കാഞ്ഞങ്ങാട്: തിങ്കളാഴ്ച കാഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷനിൽ നടത്തിയ സാന്ത്വന സ്പർശം അദാലത്തിൽ പരാതിക്കാരനായി മുൻ എംഎൽഏയും.
രണ്ട് തവണ കാഞ്ഞങ്ങാട് മണ്ഡലത്തെ കേരള നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ എംഎൽഏ, എം. നാരായണനാണ് മൂന്ന് സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ പരാതിക്കാരനായെത്തിയത്.

എന്നാൽ മുൻ എംഎൽഏ നാരായണൻ എത്തിയത് വ്യക്തിപരമായ എന്തെങ്കിലും ആവശ്യം ഉന്നയിച്ചായിരുന്നില്ല. കേരളത്തിലെ പട്ടിക വർഗ്ഗക്കാർ ദേശസാൽകൃത ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെടുത്ത വായ്പകൾ എഴുതിത്തള്ളുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും, പട്ടിക വർഗ വകുപ്പ് അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.cപ്രസ്തുത അപേക്ഷകൾ പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുള്ളതാണ്.

കാസർകോട് ജില്ലയിൽ മാത്രം ഇത്തരം 108 അപേക്ഷകരുണ്ട്. എന്നാൽ ഇതിനായി സർക്കാർ അനുവദിച്ച ഫണ്ട് പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. സർക്കാർ പ്രഖ്യാപനം എത്രയും വേഗം യാഥാർത്ഥ്യമാക്കി വായ്പകൾ എഴുതിത്തള്ളണമെന്നായിരുന്നു മുൻ എംഎൽഏ ഉന്നയിച്ച ആവശ്യം.cവായ്പ എഴുതിത്തള്ളാൻ സർക്കാർ അനുവദിച്ച തുക തിരിച്ചെടുത്തതിനാലാണ് എഴുതിത്തള്ളാൻ സാധിക്കാതിരുന്നതെന്നും തുക ലഭിച്ചാൽ ഉടൻ വായ്പ എഴുതിത്തള്ളാൻ നടപടിയെടുക്കുമെന്നുമായിരുന്നു മുൻ എംഎൽഏ, എം. നാരായണന് അദാലത്തിൽ എഴുതി കൊടുത്ത മറുപടി വ്യക്തമാക്കുന്നത്.

LatestDaily

Read Previous

ജില്ലയിലെ മികച്ച ജൈവ കാർഷിക പഞ്ചായത്തിനുള്ള പുരസ്ക്കാരം മടിക്കൈ ഗ്രാമ പഞ്ചായത്തിന്

Read Next

സുനിലിന് സംരക്ഷണം പാർട്ടി യോഗങ്ങളിൽ ചോദ്യശരങ്ങൾ