മുൻ കബഡി താരം വെള്ളത്തിൽ വീണ് മരിച്ചു

നീലേശ്വരം:  മുൻദേശീയ കബഡിതാരം പുഴയിൽ വീണ് മരിച്ച സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. 

കൊയാമ്പുറത്തെ വി.വി. മനോഹരനാണ് 58,  ഇന്നലെ വൈകുന്നേരം  കാര്യങ്കോട് പുഴയിൽ വീണ് മരിച്ചത്.

വളർത്തുനായയെ കുളിപ്പിക്കാനായി പുഴയിലെത്തിയ ഇദ്ദേഹം  അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നെന്ന് സംശയിക്കുന്നു.

ദേശീയ കബഡി താരമായ ഇദ്ദേഹം  1989 ൽ ദേശീയ ഗെയിംസിൽ കളിച്ചിരുന്നു.

1985ലെ ദേശീയ കബഡി ചാമ്പ്യൻഷിപ്പ്  വിവിധ സംസ്ഥാന ദേശീയ മത്സരങ്ങൾ എന്നിവയിലും മത്സരിച്ചിരുന്നു.

ശരീര സൗന്ദര്യ മത്സരത്തിൽ മീസ്റ്റർ കാസർകോടായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഇദ്ദേഹം  കബഡി  പരിശീലകനും,  റഫറിയുമായിരുന്നു.

മൃതദേഹം  കോവിഡ്  പ്രോട്ടോകോൾ  പ്രകാരം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

ഭാര്യ റീന (കുമ്പള), മക്കൾ : റജിന, ജ്യോതിഷ്, റീമ. മരുമക്കൾ: സുധീഷ്,  സന്തോഷ്.

LatestDaily

Read Previous

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് ദ്രുതപരിശോധന വേണ്ട

Read Next

യുഏഇയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി കാഞ്ഞങ്ങാട്ടുകാരനും