മുൻ ചെയർമാന്റെ അനധികൃത ഭൂമി: പരാതി നൽകി

കാഞ്ഞങ്ങാട്: ഒരു മുൻ നഗരസഭ ചെയർമാൻ 1– 20 കോടിയുടെ ഭൂമി വാങ്ങിയ അഴിമതിയിൽ ലോകായുക്തയ്ക്ക് പരാതി. കാഞ്ഞങ്ങാട്ട് നഗരസഭ മുൻ ചെയർമാനെതിരെയാണ് പരാതി. കാഞ്ഞങ്ങാട്ട് 2019 ജൂണിൽ പതിനൊന്നേമുക്കാൽ സെന്റ് ഭൂമി ബിനാമി പേരിൽ മുൻ ചെയർമാൻ വാങ്ങിയെന്നാണ് പരാതി.

മുൻ ചെയർമാന്റെ ബിനാമിയായ സ്ത്രീയുടെ പോരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ പതിനൊന്നേമുക്കാൽ സെന്റ് ഭൂമിയോട് ചേർന്ന് മുൻ ചെയർമാൻ പണം മുടക്കി 2015– ൽ മറ്റൊരു 12 സെന്റ് ഭൂമി കൂടി വാങ്ങിയിരുന്നു. ഇതും ബിനാമി പേരിലാണ്.

നിലവിൽ ഈ സ്ഥലത്ത് ഭൂമിക്ക് സെന്റ് ഒന്നിന് 9– 10 ലക്ഷം രൂപയാണ് വിൽപ്പന വില. ഈ നിരക്കിൽ മുൻ ചെയർമാന്റെ 24 സെന്റ് ബിനാമി ഭൂമിക്ക് 2.40 കോടി രൂപ വിലമതിക്കുന്നുണ്ട്.

Read Previous

പ്രസവത്തിനിടെ മരണപ്പെട്ട യുവതിയുടെ ആൺകുഞ്ഞും മരിച്ചു

Read Next

സ്റ്റാമ്പ് വെണ്ടറെ ആദരിക്കൽ: അഭിഭാഷകർ ചേരി തിരിഞ്ഞു