ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ദിനോസർ കോളനികളിലൊന്നിന്‍റെ ഫോസിൽ തെളിവുകൾ ഗവേഷകർ ഇന്ത്യയിൽ നിന്ന് കണ്ടെത്തി. ഡൽഹി സർവകലാശാലയിലെ ഗുണ്ടുപള്ളി വി.ആർ. പ്രസാദാണ് പഠനത്തിന് നേതൃത്വം നൽകിയത്.
മധ്യ ഇന്ത്യയിൽ 1,000 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു ദിനോസർ കോളനിയുടെ ഫോസിൽ തെളിവുകളാണ് ഗവേഷകർ ‘പ്ലോസ് വൺ ജേണലിൽ’ പ്രസിദ്ധീകരിച്ചത്. 6.6 കോടി വർഷം പഴക്കമുള്ള ദിനോസർ കോളനിയിലെ 92 പ്രജനന കേന്ദ്രങ്ങളിൽ നിന്ന് മൊത്തം 256 ഫോസിൽ മുട്ടകൾ കണ്ടെത്തി.
സസ്യഭുക്കുകളായ ടൈറ്റാനോസോറുകളിൽ പെട്ട ആറ് വ്യത്യസ്ത ദിനോസർ ഇനങ്ങളുടെ ഫോസിലുകൾ പഠനത്തിൽ തിരിച്ചറിഞ്ഞു. ഫോസിൽ മുട്ടകൾക്ക് 15 മുതൽ 17 സെന്‍റിമീറ്റർ വരെ വ്യാസമുണ്ട്. ഓരോ കേന്ദ്രത്തിൽ നിന്നും ഒന്ന് മുതൽ 20 വരെ മുട്ടകൾ കണ്ടെടുത്തു.