ശബരിമല തീർത്ഥാടനത്തിനൊരുങ്ങി എരുമേലി; ഹരിതചട്ടങ്ങൾ പാലിച്ച് ഹോട്ടലുകൾ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ ഹരിത നിയമങ്ങൾ പാലിച്ച് എരുമേലി. പ്ലാസ്റ്റിക് നിരോധനം മൂലം ഹോട്ടലുകളിലും മറ്റും സ്റ്റീൽ ഗ്ലാസുകളും സ്റ്റീൽ പാത്രങ്ങളും മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു.

ലീഗൽ മെട്രോളജി വിഭാഗവും സപ്ലൈകോയും ചൂഷണം തടയാൻ സ്ക്വാഡുകളായി പരിശോധന നടത്തും. തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ 24 മണിക്കൂർ സേവനം ക്രമീകരിച്ചിട്ടുണ്ട്.

സർക്കാരിൻ്റെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് നല്ല ഒരു തീർത്ഥാടനകാലം അയ്യപ്പഭക്തർക്ക് നൽകാൻ സാധിക്കും എന്ന് ജില്ലാ കളക്ടർ പറഞ്ഞു. പുറത്തുനിന്ന് വരുന്ന അയ്യപ്പഭക്തർക്കായി വിവിധ സ്ഥലങ്ങളിൽ ദിശ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Read Previous

ശ്രദ്ധ വധം; പുലര്‍ച്ചെ ബാഗുമായി നടക്കുന്ന അഫ്താബിൻ്റെ ദൃശ്യം പുറത്ത്

Read Next

കുന്നംകുളത്ത് ഓടുന്ന കാറിന് തീ പിടിച്ചു; സംഭവം ഇന്ന് വൈകിട്ട്