ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: പാർട്ടി ജില്ലാ സിക്രട്ടറിയായിരിക്കെ പൊതുയോഗം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന ഇ.പി.ജയരാജനെ പാനൂരിനടുത്ത എലാങ്കോട് യത്തീംഖാനക്കടുത്തു വച്ച് ഒരു സംഘം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചുവെന്ന കേസ് തലശ്ശേരി നാലാം അഡീഷണൽ സെഷൻസ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി കാക്ക ഷാജി ഉൾപെടെ 38 പേരെയും ജഡ്ജ് വി.എൻ.വിജയകുമാർ വെറുതെ വിട്ടു – 2000 ഫിബ്രവരി 2നായിരുന്നു കേസിനസ് പദമായ സംഭവം നടന്നത്. ബി.ജെ.പിക്കാരാൽ കൊല്ലപ്പെട്ട കനകരാജിന്റെ രക്തസാക്ഷി മന്ദിരം ഉത്ഘാടനവും പൊതുയോഗവും കഴിഞ്ഞ് കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ.യ്ക്കൊപ്പം തിരിച്ചു വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച കാറിന് നേരെ ബോംബേറും കല്ലേറും നടത്തി നേതാക്കളെ കൊല്ലാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.- നാല് വർഷം മുൻപ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായിരുന്നുവെങ്കിലും നാലാം അഡീഷണൽ കോടതിയിൽ ഇടക്കിടെ ന്യായാധിപന്മാർക് സ്ഥലം മാറ്റമുണ്ടായതും പകരം ചുമതലക്കാർ ഉണ്ടാവാത്തതുമാണ് വിധി പ്രസ്താവം നീളാൻ ഇടയാക്കിയത്. കേസിൽ ഇപ്പോൾ മന്ത്രിയായ ഇ.പി.ജയരാജനെ പുനർ വിസ്താരം നടത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി ഇതിനിടെ തള്ളിയിരുന്നു. സാക്ഷികൾ കൂടുതലും സി.പി.ഐ.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളായതിനാലും സംഭവ സമയം മഴ പെയ്തതിനാൽ കാറിൽ നിന്നും സ്പോടക വസ്തുവിന്റെ അവശിഷ്ടം ലഭിക്കത്തതും കോടതിയിൽ പ്രതിഭാഗത്തിന് പിടിവള്ളിയായിരുന്നു.