സ്വദേശത്ത് വാക്സിൻ എടുത്തവരുടെ ഗൾഫ് മടക്കയാത്ര അനുമതിക്കായി ചർച്ച

കാഞ്ഞങ്ങാട്: സ്വദേശത്ത് കോവിഡ്് പ്രതിരോധ വാക്സിൻ എടുത്തവർക്ക് യുഏഇയിലേക്ക് മടങ്ങാനുള്ള അനുമതിക്കായി ഗൾഫിൽ ചർച്ച പുരോഗമിക്കുന്നു. യുഏഇ അധികൃതരുമായി ഇന്ത്യൻ അംബാസഡർ പവൻ കപൂറിന്റെ നേതൃത്വത്തിലാണ് ചർച്ച. യുഏഇയിലെ വിവിധ പ്രവിശ്യകളിൽ നിന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെ കുടുങ്ങിപ്പോയവരുടെ മടക്കയാത്രക്കനുമതി ലഭ്യമാക്കാനാണ് വിവിധ തലങ്ങളിൽ ചർച്ച പുരോഗമിക്കുന്നത്.

വൈകാതെ മടക്കയാത്ര നടത്താൻ എല്ലാവിഭാഗങ്ങൾക്കും സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ അധികൃതർ. ഒപ്പം സന്ദർശക വിസക്കാരുടെ വിഷയവും ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കുടുങ്ങിയ വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ദുബായ് ഭരണാധികാരികൾ വിസ നീട്ടിക്കൊടുത്തിട്ടുണ്ട്.   അബുദാബിയും ഇതേ നിലപാട് തന്നെയെടുത്തേക്കുമെന്ന പ്രതീക്ഷയുണ്ട്. യുഏഇയിലേക്ക് എല്ലാ പ്രവാസികൾക്കും ഉടൻ തന്നെ മടങ്ങിപ്പോവാനുള്ള അനുമതി കിട്ടുമെന്ന പ്രതീക്ഷയാണ് ഇന്ത്യൻ അധികൃതർക്കുള്ളത്. മഹാമാരിയെതുടർന്ന് തൊഴിൽ നഷ്ടമായവർക്ക് കൂടുതൽ  പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് എംബസി ഉദ്യോഗസ്ഥർ നടത്തുന്ന ചർച്ച പുരോഗമിക്കുന്നത്.

LatestDaily

Read Previous

ആരോഗ്യ സ്ഥാപനത്തെച്ചൊല്ലി സഹകരണ ബാങ്കുകൾ തമ്മിൽ തർക്കം

Read Next

ഖമറുദ്ദീൻ ക്രൈംബ്രാഞ്ചിന് മുന്നിൽ കള്ളം നിരത്തി