ഇംഗ്ലീഷ് ഈസിയല്ല; തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കാൻ നിഘണ്ടുവുമായെത്തി യുവാവ്

നാഗാലാൻഡ്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് വളരെ പ്രശസ്തമാണ്. കടിച്ചാൽ പൊട്ടാത്ത വാക്കുകളും എളുപ്പമൊന്നും അർത്ഥം മനസിലാക്കിയെടുക്കാൻ പറ്റാത്ത വാക്കുകളും ഒക്കെയാണ് അദ്ദേഹം ഉപയോ​ഗിക്കുന്നത്. ശശി തരൂർ പറയുന്നതും ട്വീറ്റ് ചെയ്യുന്നതും എന്താണെന്ന് മനസിലാക്കണമെങ്കിൽ ഒരു നിഘണ്ടു കൈയിൽ കരുതണമെന്ന് തമാശയായി പറയുന്നവരുണ്ട്. 

എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാഗാലാൻഡിൽ ആർ ലുങ്ലെങ്ങിന്‍റെ ‘ദി ലുങ്‌ലെങ് ഷോ’യ്ക്കിടെ ചിത്രീകരിച്ചതാണ് രസകരമായ വീഡിയോ. സംസ്ഥാനത്തെ യുവാക്കളുമായുള്ള ആശയവിനിമയമായിരുന്നു പരിപാടി. കോൺഗ്രസ് നേതാവ് എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ ഒരു യുവാവെത്തിയത് നിഘണ്ടുവുമായാണ്. 

തരൂരുമായി ആശയവിനിമയം നടത്തണമെങ്കിൽ ഒരു നിഘണ്ടു കൊണ്ടുവരേണ്ടി വരുമെന്നത് ഇത് കാണുന്നതുവരെ ഒരു തമാശ മാത്രമായിരുന്നു. പക്ഷേ യഥാർത്ഥത്തിൽ ഒരു യുവാവ് അദ്ദേഹത്തിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ, ശശി തരൂർ എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ നിഘണ്ടു കൊണ്ടുവന്നുവെന്ന് ഒരു ട്വീറ്റിൽ പറയുന്നു. ട്വീറ്റ് ചെയ്ത വീഡിയോയിൽ യുവാവിൻ്റെ കൈയ്യിലെ നിഘണ്ടു വ്യക്തമായി കാണാൻ കഴിയും. 

Read Previous

പുല്‍വാമയില്‍ സൈനിക ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചു

Read Next

കാത്തിരിപ്പിന് വിരാമം; തുറമുഖം തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു