കരുവന്നൂര്‍ ബാങ്കില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന

കരുവന്നൂർ ബാങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിന്‍റെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ തവണ സീൽ ചെയ്ത മുറികളിലെ രേഖകൾ ആണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കൊച്ചിയിൽ നിന്ന് പത്ത് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കെത്തിയത്.

കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇഡി കേന്ദ്ര ഡയറക്ട്രേറ്റിന് കൈമാറിയിരുന്നു. അടുത്തിടെ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴിയെടുക്കേണ്ടതുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും വ്യക്തമാക്കുന്നു.

Read Previous

98ൽ നിന്നും 67 കിലോയായാണ് ഭാരം കുറ‍ച്ചത്; പൃഥ്വിരാജ്

Read Next

സ്റ്റോണ്‍ ബെഞ്ച് -കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ ‘അറ്റെന്‍ഷന്‍ പ്ലീസ്’ റിലീസിന്