അമൃത്സറിൽ മൂസേവാല വധക്കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടല്‍

അമൃത്സര്‍: അമൃത്സറിന് സമീപം ഭക്‌ന ഗ്രാമത്തില്‍ സിദ്ദു മൂസേവാല കൊലക്കേസിലെ പ്രതികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. അധോലോക സംഘാംഗങ്ങളായ ജഗ്‌രൂപ് സിങ് രൂപ, മന്നു കുസ്സ എന്ന മന്‍പ്രീത് സിങ് എന്നിവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മൂസേവാലയ്ക്കു നേരെ വെടിയുതിർത്തവരിൽ ഒരാളാണ് മൻപ്രീത് സിംഗ് എന്നാണ് പോലീസ് പറയുന്നത്.

പ്രതികളെ പിടികൂടാൻ പഞ്ചാബ് പൊലീസിന്‍റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് ഗ്രാമത്തിലെത്തിയത്. ഒളിവിലായിരുന്ന പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് ആംബുലൻസുകൾ എത്തിയിട്ടുണ്ടെന്നും പ്രദേശം പൊലീസിന്‍റെ കർശന നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുണ്ട്.
അധോലോക സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് മൂസേവാലയുടെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സിദ്ദുവിന്‍റെ കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്നും ഈ സംഘത്തിലെ അംഗമായ ലക്കി കാനഡയിൽ നിന്ന് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ്, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

K editor

Read Previous

സിൽവർലൈൻ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

Read Next

സ്ഥാപിച്ചത് അനധികൃതമായി; ചിമ്പുവിന്റെ 1000 അടി വലിപ്പമുള്ള ബാനർ പോലീസ് നീക്കം ചെയ്തു