ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: തൊഴിലാളികൾക്ക് 20000 ദിർഹത്തിന്റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ. കമ്പനി കടക്കെണിയിലായാലോ അല്ലെങ്കിൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിലോ ഉള്ള മുൻകരുതൽ നടപടി എന്ന നിലയിലാണ് ഈ നീക്കം. സർക്കാർ പോർട്ടൽ അനുസരിച്ച്, മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ 3,000 ദിർഹത്തിന്റെ ബാങ്ക് ഗ്യാരണ്ടി സൂക്ഷിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാം.
ഇൻഷുറൻസ് കമ്പനി തുക അടയ്ക്കേണ്ടി വന്നാൽ തുക തിരിച്ചടയ്ക്കാനും തൊഴിലുടമ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം കമ്പനിയുടെ ഫയൽ സസ്പെൻഡ് ചെയ്യുകയും പുതിയ വർക്ക് പെർമിറ്റ് നൽകുന്നത് മരവിപ്പിക്കുകയും ചെയ്യും.