എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; സെന്റയക്കും മൈക്കൽ കീറ്റണും പുരസ്‌കാരം

2022 ലെ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസ് ഏഞ്ചൽസിലെ മൈക്രോസോഫ്റ്റ് തിയേറ്ററിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. എച്ച്ബിഒയുടെ ‘സക്സഷൻ’ മികച്ച പരമ്പരയ്ക്കുള്ള പുരസ്കാരം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് കോമഡി ഡ്രാമ വിഭാഗത്തിൽ ‘സക്സഷൻ’ പുരസ്കാരം നേടുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സെന്റയ മികച്ച നടിയായി. ‘യൂഫോറിയ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പുരസ്‌കാരങ്ങളാണ് ‘ദി വൈറ്റ് ലോട്ടസ്’ നേടിയത്. എമ്മി നേടുന്ന ആദ്യ കൊറിയന്‍ പരമ്പരയായി നെറ്റ്ഫ്‌ലിക്‌സിന്റെ ‘സ്‌ക്വിഡ് ഗെയിം’ ചരിത്രം കുറിച്ചു.

‘ഡോപ്സിക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം മൈക്കൽ കീറ്റൻ നേടി. കോമഡി വിഭാഗത്തിൽ ജേസൺ സുഡെകിസും, കൊറിയൻ നടൻ ലീ ജംഗ് ജേയും മികച്ച നടൻമാരായി.

മാത്യു മക്ഫാഡിയൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി. മറെ ബാർത്‌ലൈറ്റ്‌ മികച്ച സഹനടനും (ലിമിറ്റഡ് സീരീസ്) ജെന്നിഫര്‍ കൂളിഡ്ജ് ലിമിറ്റഡ് സീരീസ് വിഭാഗത്തിലും, ഷെര്‍ലിന്‍ ലീ റാല്‍ഫ് കോമഡി വിഭാഗത്തിലും, ജൂലിയ ഗാര്‍നര്‍ ഡ്രാമ വിഭാഗത്തിലും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.

Read Previous

നവതരംഗ സിനിമകളുടെ തമ്പുരാൻ ​ഗൊദാർദ്‌ അന്തരിച്ചു

Read Next

ബിജെപിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമെന്ന് കെജ്രിവാൾ