തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രചാരണം നടത്തിയ എസ് ഐക്കെതിരെ കേസ്

കാസര്‍കോട് : തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് പരസ്യമായി ഇടതുമുന്നണിയെ പിന്തുണച്ച് പ്രചാരണം നടത്തിയതിന് എസ്‌ഐക്കെതിരെ നടപടി.  കാസര്‍കോട് എസ്‌ഐ ഷെയ്ഖ് അബ്ദുള്‍ റസാഖാണ് സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്ററില്‍ തന്റെ ചിത്രം ചേര്‍ത്ത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിരിക്കുന്നത്.  ഇതിനെതിരെ അഡ്വ: ഷാജിദ് കമ്മാടം പരാതി ഉയര്‍ത്തിയതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുകയാണ് കാസര്‍കോട് പോലീസ്. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നേരിട്ട് ഇടപെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഒരു പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് പ്രചാരണം നടത്തുന്നത് ചട്ടലംഘനമാണെന്ന് അഡ്വ: ഷാജിദ് കമ്മാടം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.  ഇതു പ്രകാരം റപ്രസന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്ട് 129(3),129(2) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Previous

കോൺഗ്രസ്– ബിജെപി താര പ്രചാരകർ കാസർകോട്ടെത്തിയില്ല

Read Next

വധശ്രമക്കേസ്സിൽ യുവാവ് അറസ്റ്റിൽ