തെലങ്കാനയില്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിലക്കി. തെലങ്കാനയിലെ മുനുഗോഡെ നിയോജക മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ നിന്നാണ് ഊർജ്ജ മന്ത്രി ഗുണ്ടകണ്ഡല ജഗദീഷ് റെഡ്ഡിയെ രണ്ട് ദിവസത്തേക്ക് വിലക്കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ക്ഷേമ പദ്ധതികൾ നിർത്തലാക്കുമെന്ന് ഒരു പ്രസംഗത്തിൽ മന്ത്രി ജഗദീഷ് റെഡ്ഡി പറഞ്ഞിരുന്നു. ഒക്ടോബർ 25നായിരുന്നു പ്രസംഗം.

K editor

Read Previous

കടുവാ ഭീതി ഒഴിയാതെ വയനാട്; കൂട് സ്ഥാപിച്ച് വനംവകുപ്പ്

Read Next

റോഷന് ഇനി സ്കൂളില്‍ പോകാം; മേയർ ആര്യ രാജേന്ദ്രൻ പുതിയ ശ്രവണസഹായി കൈമാറി