കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് 150 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ കല്ലെറിഞ്ഞ നൂറ്റമ്പതോളം ലീഗ്, എൽഡിഎഫ് പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. ഹൊസ്ദുർഗ് പോലീസ് കൺട്രോൾ റൂം എസ്.ഐ, വി.കെ. മോഹനന്റെ പരാതിയിലാണ് കേസ്സ്. ജില്ലാ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കുകയും, പോലീസിന്റെ ആജ്ഞ ധിക്കരിച്ച് പ്രകടനം നടത്തുകയും, പിരിഞ്ഞുപോകാനാവശ്യപ്പെട്ട പോലീസിനെ കല്ലെറിയുകയും ചെയ്തതിനാണ് സിപിഎം, ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസ്സെടുത്തത്. പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ കൺട്രോൾ റൂം എസ്.ഐ, വി.കെ. മോഹനന് പരിക്കേറ്റിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വണം തടസ്സപ്പെടുത്തിയതിനും, നിരോധനാജ്ഞ ലംഘിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സ്.

LatestDaily

Read Previous

നറുക്കെടുപ്പിൽ നഷ്ടപ്പെട്ട വാർഡ് തിരിച്ചു പിടിച്ച് യുഡിഎഫ്

Read Next

മഹമൂദ് മുറിയനാവിക്ക് വോട്ട് മറിക്കാനുള്ള നീക്കം പാളി