കോവിഡ് പ്രോട്ടോക്കോൾ പമ്പകടന്നു തിര. യോഗങ്ങളും റോഡ് ഷോകളും പൊടിപൊടിക്കുന്നു

കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധത്തിന് പുല്ലുവില കല്‍പ്പിച്ച് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് യോഗങ്ങളും റോഡ് ഷോകളും പൊടിപൊടിക്കുന്നു. രോഗവ്യാപനത്തിനെതിരെ കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പോലും കോവിഡ് പ്രോട്ടോക്കോള്‍ കടലാസിലാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി കോവിഡ് വ്യാപന മുന്നറിയിപ്പ് നല്‍കുന്നത്. വലിയതോതില്‍ തരംഗമുണ്ടാവുമെന്നും കരുതല്‍ ആവശ്യമാണെന്നും പറയുന്നു.  പക്ഷെ എവിടെയാണ് കരുതല്‍. എവിടെയാണ് സാമൂഹക അകലം, എത്രപേര്‍ കൃത്യമായി മാസ്കെങ്കിലും ധരിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ, അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി എന്നുവേണ്ട സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്ന ചെറുയോഗങ്ങളില്‍ പോലും കൊറോണ വൈറസ് നാണിച്ച് നില്‍ക്കുന്ന കാഴ്ചയാണ്.

മന്ത്രിമാര്‍ക്ക് പോലും കോവിഡ് വ്യാപനത്തില്‍ ആശങ്കയില്ല. കഴിഞ്ഞ ഒരാഴ്ചയായി 2000ത്തില്‍ താഴെയായിരുന്നു കോവിഡ് കണക്കുകള്‍. പ്രചാരണം പാരമ്യത്തിലേക്കടുക്കുമ്പോള്‍ കോവിഡും ഉയരുകയാണ്. ഒടുവിലത്തെ കണക്ക് പ്രകാരം പോസിറ്റീവായത് 2216 പേര്‍ക്ക്. 12 മരണം.

LatestDaily

Read Previous

പോലീസ് സ്റ്റേഷന് മുന്നിൽ എസ്ഐക്ക് പട്ടിയുടെ കടിയേറ്റു

Read Next

ദുബായിൽ നിന്നും മക്കൾക്കൊപ്പം നാട്ടിലെത്തിയ ദമ്പതികളിൽ കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വർണ്ണം