ഒഴിവായത് ബൈക്ക് റാലി മാത്രം; റോഡ് ഷോ എന്ന പേരിൽ കലാശക്കൊട്ട്

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെ മറികടന്ന് റോഡ് ഷോ എന്ന പേരിൽ വിവിധ മുന്നണികളും സ്ഥാനാർത്ഥികളും നടത്തിയത് കൊട്ടിക്കലാശം തന്നെ. ബൈക്ക് റാലികൾക്കും കൊട്ടിക്കലാശത്തിനും വിലക്ക് ഏർപ്പെടുത്തിയായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഉത്തരവിട്ടത്. ഇതിന്റെ പകർപ്പ് ബന്ധപ്പെട്ട എല്ലാവർക്കും നൽകുകയുണ്ടായി. എന്നാൽ ഇന്നലെ വൈകീട്ട് നടത്തിയ പ്രചാരണസമാപനത്തിൽ ബൈക്ക് റാലി മാത്രം ഒഴിവാക്കി റോഡ്ഷോ എന്ന പേരിൽ ആർഭാടമായി കലാശക്കൊട്ട് നടത്തുകയായിരുന്നു.

റോഡ്ഷോയ്ക്ക് വിലക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് റോഡ്ഷോ എന്ന പേരിൽ മിക്കയിടത്തും പ്രചാരണം കൊട്ടിക്കലാശിച്ചത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളും മുന്നണികളും റോഡ്ഷോ നടത്തിയത് കർശനമായി വിലക്കിയിട്ടും ആവേശം ചോരാതെയാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഉണ്ടായത്.

LatestDaily

Read Previous

കണ്ടെയ്നർ ലോറി മറിഞ്ഞു

Read Next

മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും തിരിച്ചറിയൽ കാർഡ് സിപിഎം ശേഖരിക്കുന്നതായി ആരോപണം