എൽദോസ് കുന്നപ്പിള്ളി എന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഹാജരാകാൻ എം.എൽ.എയോട് ഹൈക്കോടതി നിർദ്ദേശിച്ചു.

എൽദോസ് കുന്നപ്പിള്ളി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി എൽദോസിനോട് ആവശ്യപ്പെട്ടു. അതിനിടെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കും മൂന്ന് അഭിഭാഷകർക്കുമെതിരെ പരാതിക്കാരി നൽകിയ മൊഴി പുറത്തുവന്നു.

ഒക്ടോബർ 9ന് പരാതിക്കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കൂടുതലായി നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. തന്നെ വക്കീലിന്‍റെ ഓഫീസിൽ പൂട്ടിയിട്ട് മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

Read Previous

ഷാരോണ്‍ കൊലക്കേസ്; നിർണായക തെളിവായ കീടനാശിനി കുപ്പി കണ്ടെത്തി

Read Next

സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര; നടപടി വധഭീഷണിയെ തുടർന്ന്