മമ്മൂട്ടിയുമൊത്തുള്ള കെട്ടിട ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി

അങ്കമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന വേളയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മമ്മൂട്ടിയിൽ നിന്ന് കത്രികയെടുത്ത് ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ വിഷയത്തില്‍ എൽദോസ് കുന്നപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കെട്ടിടത്തിന്‍റെ ഉദ്ഘാടനം മമ്മൂട്ടിയായിരുന്നു, ചെറിയ ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. ഞാനാണ് ആ ഫ്‌ളോറിന്റെ ഉദ്ഘാടകന്‍ എന്നറിയാതെയാണ് മമ്മൂട്ടി കത്രികയെടുത്തത്. എം.എൽ.എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് അദ്ദേഹത്തോട് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. റിബൺ മുറിച്ച ശേഷം, അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞാൻ കത്രിക വാങ്ങി. ഇതാണ് യഥാർഥ വസ്തുതയെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

Read Previous

ആധാർ-വോട്ടർ പട്ടിക ലിങ്ക് ചെയ്യാൻ ആശങ്ക വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷൻ

Read Next

‘ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ട’