ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എൽദോസ് ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കേസ്.
പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. എംഎൽഎയ്ക്ക് ജാമ്യം നൽകേണ്ടതില്ലെന്ന കടുത്ത നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിക്കുക. എന്നാൽ ജാമ്യം ലഭിക്കാൻ യുവതി നൽകിയ പരാതിയിലെ വൈരുദ്ധ്യം പ്രതിഭാഗം ഉന്നയിക്കും.
എംഎൽഎ തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് യുവതി കോവളം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് മൊഴി മാറ്റി പീഡിപ്പിച്ചുവെന്ന പരാതി നൽകിയെന്നതും പരാതിക്കാരി നിരവധി കേസുകളിൽ പ്രതിയാണെന്നും പ്രതിഭാഗം ഉന്നയിക്കും.