എൽദോസ് ഒളിവിൽ തന്നെ, രണ്ടാമതും വിശദീകരണം ചോദിച്ചുവെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: ബലാത്സംഗക്കേസിലും വധശ്രമക്കേസിലും പ്രതിയായ കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽദോസിനോട് രണ്ടാമതും വിശദീകരണം ചോദിച്ചതായി സതീശൻ പറഞ്ഞു.

പീഡനക്കേസിൽ എൽദോസിനെ പ്രതി ചേർത്തതിന് പിന്നാലെ കെ.പി.സി.സി അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. വ്യാഴാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദേശം. എൽദോസ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു.

Read Previous

കേരളത്തിലെ നിരത്തുകളിൽ 3117 ഇടങ്ങളില്‍ അപകടം പതിയിരിക്കുന്നെന്ന് എം.വി.ഡി

Read Next

പ്രശസ്ത കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു