72 കാരനെ അയൽവാസി വെടിവെച്ച് കൊന്നു

ചെറുപുഴ: മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിൽ അയൽവാസിയെ വെടി വെച്ച് കൊന്നു. പുളിങ്ങോം കാനം വയൽ ചേനാട്ട് കൊല്ലി കൊങ്ങോലിയിൽ ബേബി എന്ന സെബാസ്റ്റ്യനെയാണ് 62, വെടിയേറ്റു മരിച്ചത്.  അയൽവാസിയായ വാടതുരുന്നേൽ ടോമി മദ്യപിച്ച് വീട്ടിൽ ബഹളം വെക്കുന്നത് ചോദ്യംചെയ്ത വൈരാഗ്യത്തിൽ വീട്ടിൽ സൂക്ഷിച്ച നാടൻ തോക്കെടുത്ത് ടോമി സെബാസ്റ്റ്യനെ വെടിവെക്കുകയായിരുന്നു.

നെഞ്ചിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മോളി.  മക്കൾ ബിവിൻ, സൗമ്യ,മരുമകൻ ജോജൻ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലയ്ക്ക് ശേഷം ടോമി ഒളിവിൽ പോയി.  പയ്യന്നൂർ ഡി വൈ.എസ് പി. എം. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ചെറുപുഴ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, എസ് ഐ, വിജയകുമാർ എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കി

Read Previous

പഴംപൊരി ലൈംഗീകാരോപണം പഞ്ചായത്ത് ലീഗ് വിലക്കിയ ആളെ ജില്ലാ ലീഗ് ദത്തെടുത്തു

Read Next

ഗ്രൂപ്പ് പോരിനെതിരെ ചെന്നിത്തലയുടെ പരസ്യ ശാസന