ഇലന്തൂർ നരബലി; പ്രതികൾ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ

കൊച്ചി: ഇരട്ട നരബലി കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡി അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ. ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കുറ്റസമ്മത മൊഴികളുടെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തരുതെന്നും പ്രതികൾ ആവശ്യപ്പെട്ടു.

അതേസമയം പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. ഭഗവൽ സിംഗിനെയും ലൈലയെയും ഇലന്തൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും ഇരുവരുടെയും മൊബൈൽ ഫോണുകൾ കണ്ടെത്താനായില്ല. ഫോൺ എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇതിനൊപ്പം സൈബർ തെളിവുകളും ശേഖരിക്കുന്നുണ്ട്. ഷാഫിക്ക് ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ വിശദാംശങ്ങൾ തേടുകയാണ് സൈബർ അന്വേഷണ സംഘം.

Read Previous

തരൂരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി

Read Next

എൻഡോസൾഫാൻ സമരം കനത്ത പരാജയം